കര്‍ട്ടണ്‍ റെയ്സര്‍


വിബ്ജിയോര്‍ അന്തര്‍ദേശീയ ചലച്ചിത്രമേള 2015
കര്‍ട്ടണ്‍ റെയ്സര്‍ പ്രദര്‍ശനം 
  "മറുവിളി"
ആറ്റൂര്‍ക്കവിതയെക്കുറിച്ച് ഒരു തിരയെഴുത്ത്

സംവിധാനം: അന്‍വര്‍ അലി
(ഡോക്യുമെന്ററി/ 90 മിനിറ്റ്/ മലയാളം/ പ്രീമിയര്‍ സ്ക്രീനിങ്ങ്)

2015 ഫെബ്രുവരി 8നു രാവിലെ 8.30ന് 
തൃശ്ശൂര്‍ ശ്രീ തിയ്യേറ്ററില്‍ 


ഡോക്യുമെന്ററിയെക്കുറിച്ച്: 

ഇന്ത്യന്‍ ഭാഷകളിലെ ആധുനികതാപ്രസ്ഥാനം സൃഷ്ടിച്ച വലിയ കവികളിലൊരാളായ ആറ്റൂര്‍ രവി വര്‍മ്മയുടെ കാവ്യ ജീവിതത്തെ തിരമൊഴിയില്‍ അടയാളപ്പെടുത്താനുള്ള ശ്രമമാണ് മറുവിളി. ജീവ ചരിത്ര ഡോക്യുമെന്ററികളുടെ പതിവു വിവരണ ശൈലി ഈ ചിത്രം പിന്തുടരുന്നില്ല. കവി പുലര്‍ന്നതും നടന്നതും അറിഞ്ഞതുമായ ഇടങ്ങള്‍, കവിയുടെ ജീവിതത്തോടും എഴുത്തിനോടും പല തരഠിലും കാലത്തിലും സംവദിച്ചു പോന്നിട്ടുള്ളവര്‍ കവിക്കൊപ്പമിരുന്ന് ആ കാവ്യ ജീവിതത്തെ പുനര്‍വായിക്കുന്ന സന്ദര്‍ഭങ്ങള്‍, ആറ്റൂര്‍ക്കവിതയുടെ വിവിധ ശൈലിയിലുള്ള അവതരണങ്ങള്‍, ആറ്റൂര്‍മൊഴിയുടെ കാതലിനെ സമകാലിക ജീവിതത്തിന്റെ ദൃശ്യങ്ങളിലേക്ക് മൊഴിമാറ്റാനുള്ള ശ്രമങ്ങള്‍ എന്നിവ ഇടകലരുന്ന തിരയെഴുത്താണ് 90 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഈ ചിത്രം. ഇമേജ് കമ്മ്യൂണ്‍ എന്ന കൂട്ടായ്മയുടെ ബാനറില്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ധന സഹായത്തോടെ നിര്‍മ്മിച്ച മറുവിളി സംവിധാനം ചെയ്തിരിക്കുനത് കവി അന്‍വര്‍ അലിയാണ്. 

സുഹൃത്തുക്കളോടൊപ്പം കൃത്യ സമയത്തു തന്നെ എത്തിച്ചേരുമല്ലോ
വിബ്ജിയോര്‍ ആശംസകളോടെ 
മഴവിൽമേള പ്രവർത്തകർ 

https://www.facebook.com/1587098251519690/photos/a.1587431688153013.1073741829.1587098251519690/1595138274049021/?type=1&theater

1 comment:


  1. പ്രശസ്ത കവിയായ ആറ്റൂര്‍ രവി വര്‍മ്മയുടെ കാവ്യജീവിതത്തെ ആസ്പദമാക്കി പ്രശസ്ത കവിയും എഴുത്തുകാരനുമായ അന്‍വര്‍ അലി സംവിധാനം ചെയ്ത ഡോക്യുമെന്ററി മറുവിളിയുടെ ആദ്യ പ്രദര്‍ശനം തൃശ്ശൂര്‍ ശ്രീ തിയ്യേറ്ററില്‍ നടന്നു. വിബ്ജിയോര്‍ ചലച്ചിത്ര കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 16 മുതല്‍ 21 വരെ കേരള സംഗീത നാടക അക്കാദമിയില്‍ സംഘടിപ്പിക്കുന്ന വിബ്ജിയോര്‍ മഴവില്‍മേളയുടെ കര്‍ട്ടന്‍ റെയ്സര്‍ പ്രദര്‍ശനമായാണ് ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം പ്രദര്‍ശിപ്പിച്ചത്.

    രാവിലെ 8.30ഓടെ ശ്രീ തിയ്യേറ്ററില്‍ നടന്ന ചടങ്ങില്‍ ആദ്യ പ്രദര്‍ശനം കാണാനെത്തിയ ശ്രീ ആറ്റൂര്‍ രവി വര്‍മ്മയെ സംഘാടകരും കാണികളും ചേര്‍ന്ന് ആദരിച്ചു. തുടര്‍ന്ന് ഡോക്യുമെന്ററി പ്രദര്‍ശനം ആരംഭിച്ചു. കവി പുലര്‍ന്നതും നടന്നതും അറിഞ്ഞതുമായ ഇടങ്ങള്‍, കവിയുടെ ജീവിതത്തോടും എഴുത്തിനോടും പല തരത്തിലും കാലത്തിലും സംവദിച്ചു പോന്നിട്ടുള്ളവര്‍ കവിക്കൊപ്പമിരുന്ന് ആ കാവ്യ ജീവിതത്തെ പുനര്‍വായിക്കുന്ന സന്ദര്‍ഭങ്ങള്‍, ആറ്റൂര്‍ക്കവിതയുടെ വിവിധ ശൈലിയിലുള്ള അവതരണങ്ങള്‍, ആറ്റൂര്‍മൊഴിയുടെ കാതലിനെ സമകാലിക ജീവിതത്തിന്റെ ദൃശ്യങ്ങളിലേക്ക് മൊഴിമാറ്റാനുള്ള ശ്രമങ്ങള്‍ എന്നിവ ഇടകലരുന്ന ചലച്ചിത്രാഖ്യാന ശൈലി കാണികള്‍ക്ക് പുത്തന്‍ ദൃശ്യാനുഭവമായി.

    തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ചലചിത്ര നിരൂപകനും എഴുത്തുകാരനുമായ ഐ ഷണ്മുഖദസ്, എഴുത്തുകാരായ വി എം ഗിരിജ, പി പി രാമചന്ദ്രന്‍, എസ് ജോസഫ്, കെ ആര്‍ ടോണി, എം ആര്‍ രേണുകുമാര്‍, പി രാമന്‍, മനോജ് കുറൂര്‍, കെ കെ സുബൈദ എന്നിവരും ചലച്ചിത്ര പ്രേമികളും എഴുത്തുകാരും ആറ്റൂരിന്റെ വായനക്കാരും ആരാധകരും സജീവമായി പങ്കെടുത്തു. കവി എന്‍ ജി ഉണ്ണികൃഷ്ണന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. ഇമേജ് കമ്മ്യൂണ്‍ എന്ന കൂട്ടായ്മയുടെ ബാനറില്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ധന സഹായത്തോടെയാണ് ഡോക്യുമെന്ററി നിര്‍മ്മിച്ചത്.

    ReplyDelete